വിലക്കയറ്റം പുടിച്ചു നിർത്തി ഓണക്കാലത്ത് ന്യായമായ വിലക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് പട്ടാമ്പി തെക്കുമുറി സപ്ലൈകോയിൽ ഓണചന്ത ആരംഭിച്ചത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.വെളിച്ചെണ്ണ ഉൾപ്പടെ 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്നുണ്ട്. ഉത്രാടദിനം വരെയുള്ള ദിവസങ്ങളിലാണ് ഓണചന്ത പ്രവർത്തിക്കുന്നത്.