ഇടയിലെകാട് കാവിലെ വാനരസംഘത്തിന് ഇത്തവണ പതിനെട്ടാമത് ഓണസദ്യ. കാവിലെ മുപ്പതോളം വരുന്ന മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരർത് ഇടയിലെകാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ശനിയാഴ്ച ഉച്ചയോടെ തൂശനിലയിൽ സദ്യ വിളമ്പിയത്. സംഘാടനത്തിന്റെ ഭാഗമായി അലങ്കരിച്ചു തൂക്കിയിട്ട പൂക്കൾ വലിച്ചെറിഞ്ഞും ഗ്ലാസിലെ വെള്ളം എടുത്തു കുടിച്ചും അവർ ധൃതികാട്ടി.