യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡണ്ട് വിഷ്ണുചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡണ്ട് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡൻറ് സൗരാഗ് ,നിഖില്‍ദേവ്, അമല്‍, ജയിംസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ സമരം. സംഭവത്തിൽ റിപ്പോർട്ടർ ടി വി അധികൃതർ പോലീസിൽ പരാതി നൽകി.മാധ്യമ സ്വതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.