യു ഡി എഫ് കൺവീനർ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതിയും തനിക്കു ലഭിച്ചിട്ടില്ലെന്നും ഒരു പരാതിയും ലഭിക്കാതെ ഒരാൾ കുറ്റക്കാരനാകുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എംpi അടൂരിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് അടൂർ ടൗണിൽ നടന്ന ഗൃഹസമ്പർക്ക പരിപാടിയ്ക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ തെറ്റെന്താണെന്ന് ജനങ്ങൾ അറിയേണ്ടേയെന്നും പരാതി കിട്ടിയെങ്കിൽ മാത്രമേ അത്തരത്തിൽ ഒരു മറുപടി പറയാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു.