പാണത്തൂരിൽ എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിലായി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ കോഡും രാജപുരം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാടത്തൂർ നെല്ലിക്കുന്നിലെ പരുത്തി പള്ളിക്കുന്നിൽ ഷാജിയുടെ മകൻ സജൽ ഷാജിയാണ് 23 പിടിയിലായത്.വ്യാഴാഴ്ച രാത്രിയോടെ പനത്തടി പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്ച ഉച്ചയോടെ കാസർകോഡ് കോടതിയിൽ ഹാജരാക്കി