This browser does not support the video element.
കണ്ണൂർ: ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രി അത്യാഹിത വിഭാഗത്തിൽ തീപ്പിടിത്തം, ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ കത്തി നശിച്ചു
Kannur, Kannur | Sep 4, 2025
ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ തീപിടുത്തം ഒരുലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ കത്തിനശിച്ചു. ശ്രീകണ്ഠാപുരത്തെ ഐ.എം.സി ആശുപത്രിയില്‍ വ്യാഴാഴ്ച്ച അർധരാത്രി ഒന്നോടെയായിരുന്നു തീപി ടിച്ചത്. തളിപ്പറമ്പില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ ര്‍ കെ.ഹരിനാരായണന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത് .വിവരം ലഭിച്ച ഉടന്‍ ആശുപത്രിയിലുള്ള ഫയർ എക്സിറ്റിൻ ഗ്യൂഷർ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനാ ല്‍ തീപിടുത്തം പടരാതിരിക്കാൻ സാധിച്ചു. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണം ക ത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.