കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുത ൽ മുഴുവൻ ബസുകളും സർവീസ് നിർത്താൻ തീരു മാനം. ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളുടെ യും തൊഴിലാളികളുടെയും സമരം. ഒ.കെ യുപി സ്കൂളിന് സമീപം അടിപ്പാത വേണമെന്നാവശ്യം ഉന്നയിച്ചും ദേശീയപാത അതോറിറ്റിയുടെ നിഷേധാ ത്മക നടപടിക്കെതിരെയും പ്രതിഷേധ സൂചകമായി ഇന്നലെ മുതൽ എടക്കാട് സംയുക്ത സമരസമിതി യുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചി ട്ടുണ്ട്. ചൊവ്വാഴ്‌ച മുതൽ തലശ്ശേരി ഭാഗത്തേക്കുള്ള മുഴുവൻ ബസുകളും സർവീസ് നിർത്തി വയ്ക്കുമെ ന്ന് ഞായറാഴ്ച്ച പകൽ 3 ഓടെ അറിയിച്ചു.