കടയ്ക്കൽ കാറ്റാടിമൂട് കുന്നുംപുറത്ത് വീട്ടിൽ വിജയനാണ് മരണപ്പെട്ടത്. ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറാൻ ശ്രമിക്കവേ അമിത വേഗതയിൽ എത്തിയ മിനി ലോറി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.