ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യലഹരിയിൽ എത്തിയയാൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയ്യേറ്റം ചെയ്തു. ഭാര്യയുമായി കാഷ്വാലിറ്റിയിൽ എത്തിയയാളാണ് അക്രമം അഴിച്ചുവിട്ടത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറുടെ വസ്ത്രം വലിച്ചു കീറിയതായും സുരക്ഷാ ജീവനക്കാരനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായും താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.