ആര്‍ ഗിരിദര്‍ ചെയര്‍മാനായ സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ലെവിന്‍സ് ബാബുവും, എം കെ സിജിയും, തമിഴ്‌നാട് പ്രതിനിധികളായ സാം എര്‍വിന്‍, സെല്‍വം എന്നിവരും മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. തേക്കടിയില്‍ നിന്ന് ബോട്ടു മാര്‍ഗം അണക്കെട്ടില്‍ എത്തിയ സംഘം അണക്കെട്ടില്‍ പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പില്‍വേ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. 13 സ്പില്‍വേ ഷട്ടറുകളില്‍ 3 എണ്ണം ഉയര്‍ത്തി പരിശോധിച്ചു. അണക്കെട്ടില്‍ ഏതാനും ചില അറ്റകുറ്റപണികള്‍ നടത്തുന്നതും സംഘം വിലയിരുത്തി.