241,261 കുടിവെള്ള കണക്ഷനുകള്‍ക്കാണ് ജില്ലയില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 40464 കണക്ഷനുകള്‍ നല്‍കി. ബാക്കി കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലാകെ 23 ശുദ്ധജല വിതരണ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ ജല്‍ജീവന്‍ മിഷന്റെ വൊളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനും നിലവില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദഗ്ധന്റെ കാലാവധി നീട്ടി നല്‍കുന്നതിനും യോഗം തീരുമാനിച്ചു.