രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാണ് ആവശ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അഹങ്കാരത്തിന് കയ്യും കാലും വെച്ചതാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ പാലക്കാട് മാധ്യമങ്ങലോടെ സംസാരിക്കുകയായിരുന്നു മന്ത്രി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട എന്ന് ഉറപ്പു നൽകിയതിന് പിന്നിൽ കോൺഗ്രസിലെ ഒരു പ്രബല ഗ്രൂപ്പ് ആണെന്നും മന്ത്രി ആരോപിച്ചു. സ്വന്തം പാർട്ടിയിലെ വനിതകൾക്കെതിരെ പോലും സൈബർ ആക്രമണം നടത്തുകയാണ്.