ഷൊർണൂർ : പിടികിട്ടാപ്പുള്ളി 9 വർഷത്തിനുശേഷം പിടിയിൽ. കോഴിക്കോട് വടകര പുറമേരി കാട്ടിൽ വീട്ടിൽ സഫീർ (40) ആണ് പിടിയിലായത്. 2016 ജൂലൈ ആറിന് കാച്ചികുഡ എക്സ്പ്രസിൽ വച്ച് ആന്ധ്ര സ്വദേശിനിയായ ഡോക്ടറോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെയാണ് ഷൊർണുർ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ 9 വർഷത്തിന് ശേഷം പിടികൂടുന്നത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ മാഹിയിലെ പന്തക്കൽ എന്ന സ്ഥലത്തു വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊർണൂർ റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യു, സീനിയർ സി