പഴയകാല ഫുട്ബോൾ താരം ലക്കി വത്സൻ എന്ന കക്കാട്ടെ കുന്നത്ത് വത്സൻ വെള്ളിയാഴ്ച്ച പകൽ 2 ടെ അന്തരിച്ചു. കണ്ണൂർ ജില്ലാ ഫുട്ബോൾ താരവും നിരവധി വർഷം കണ്ണൂർ ലക്കി സ്റ്റാറിന് വേണ്ടി കളിച്ച ഡിഫൻ്റർ ആയിരുന്നു ലക്കി വത്സൻ എന്നറിയപ്പെടുന്ന വത്സൻ. കണ്ണൂർ ജിംഖാന ക്ലബ്ബിന് വേണ്ടിയും വത്സൻ ബൂട്ടണിഞ്ഞി ട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്. കണ്ണൂറിൻ്റെ ഫുട്ബോൾ മേഖലയിൽ തിളങ്ങുന്ന അധ്യായമാണ് ലക്കി സ്റ്റാർ ക്ലബിൻ്റെത്. ക്ലബിൻ്റെ വിശ്വസ്ഥനായ പ്രതിരോധക്കാരനായിരു ന്നു വൽസൻ.മൂളിയിൽ കുഞ്ഞിരാമൻ -കുന്നത്ത് മന്ദി ദമ്പതികളുടെ മകനാണ്.