ഓച്ചിറ ആലുംപീടികയിലാണ് സംഭവം നടന്നത്. ആലുംപീടിക സ്വദേശി സജീവ് ഓടിച്ചു വന്ന കാറാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ഉടൻ സജീവ് കാറിൽ നിന്നും ഇറങ്ങി. ഈ സമയം കാറിൽ തീ പടർന്നു പിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.