താമരശ്ശേരി: ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പല പദ്ധതികളും ഒമ്പത് വർഷത്തിനകം സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചുരുങ്ങിയത് 50 വർഷം കൊണ്ട് പോലും നടപ്പാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ പദ്ധതികളാണ് പ്രതിസന്ധികൾ തരണം ചെയ്ത് സർക്കാർ നടപ്പാക്കി വരുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയെന്നും അദ്ദേഹം പറഞ്ഞു. വയനാട് തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം ആനക്കാംപൊയിൽ സ്‌കൂൾ ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് മൂന്നരക്ക് ആരംഭിച്ച പരിപാടി 6.30ന് സമാ