പെരുമ്പാവൂരിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം പെരുമ്പാവൂർ ട്രേഡിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന നാലോളം സ്ഥാപനങ്ങളിൽ മോഷ്ടാവ് കയറി. ചൊവ്വാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. തൊടാപ്പറമ്പ് സ്വദേശി ജയന്റെ ഉടമസ്ഥതയിലുള്ള പെറ്റ് കെയർ സ്ഥാപനത്തിൽനിന്ന് പതിനായിരം രൂപ കവർന്നു. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ട്ടാവ് മേശവലിപ്പിൽ ഇരുന്ന പണം അപഹരിക്കുകയായിരുന്നു. തൊട്ടടുത്തുള്ള 3 സ്ഥാപനങ്ങളിലും ഷട്ടറിന്റെ പൂട്ടുകൾ തകർത്തെങ്കിലും അകത്ത് പ്രവേശിക്കാനായില്ല.