Download Now Banner

This browser does not support the video element.

ദേവികുളം: ഇടമലക്കുടിയിൽ കാട്ടാന ഉൾപ്പെടെയുളള വന്യമൃഗ ശല്യം രൂക്ഷം, പ്രതിരോധ മാർഗങ്ങൾ ഒരുക്കാതെ അധികൃതർ #localissue

Devikulam, Idukki | Sep 21, 2025
പൂര്‍ണ്ണമായും വന മേഖലക്ക് ഉള്ളില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഇടമലക്കുടി. പഞ്ചായത്തിലെ ജനവാസ മേഖലയില്‍ വന്യ മൃഗങ്ങള്‍ ഇറങ്ങുന്നത് പതിവാണ്. പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലേയ്ക്ക് വന്യ മൃഗങ്ങള്‍ കടക്കാതിരിയ്ക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടില്ല. കൊച്ചുകുട്ടികള്‍ പഠിയ്ക്കുന്ന ഇടമലക്കുടി എല്‍പി സ്‌കൂളിന് കെട്ടിടവും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കെലും ചുറ്റുമതിലോ സുരക്ഷാ വേലിയോ സ്ഥാപിച്ചിട്ടില്ല. പകല്‍ സമയത്ത് പോലും ആനകള്‍ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Read More News
T & CPrivacy PolicyContact Us