കേരളീയ വേഷമണിഞ്ഞാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി അക്ഷയ് കുമാർ ശ്രീകൃഷ്‌ണ കോളജിലെ ഹെലിപാഡിൽ വന്നിറങ്ങിയത്. മുണ്ടും കുർത്തയും അണിഞ്ഞ് ഹെലികോപ്ടറിൽ നിന്നിറങ്ങിയ താരത്തെ എതിരേൽക്കാൽ ഗ്രൗണ്ടിൽ വ്യായാമം ചെയ്യുന്നവരുമുണ്ടായിരുന്നു. അവർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും താരം മടിച്ചില്ല. തുടർന്ന് ശ്രീവത്സവം ഗസ്റ്റ് ഹൗസിലേക്ക് കാറിലായിരുന്നു യാത്ര. ഏതാനും നിമിഷങ്ങൾക്കൊണ്ട് ആചാരപരമായ വേഷങ്ങൾ ധരിച്ച് ക്ഷേത്ര ദർശനത്തിനായി ഇറങ്ങുകയും ചെയ്‌തു.