പുതിയ ദേശീയപാതയിൽ നടാൽ okup സ്കൂൾ പരിസരത്ത് അടിപ്പാത വേണമെന്ന ആവശ്യം അധികൃതർക്ക് കീറാമുട്ടിയാവുന്നു. പുതിയ ദേശീയപാതയുടെ ഭാഗമായി ഡ്രൈനേജും സർവ്വീസ് റോഡും നിർമ്മിക്കാനായി റോഡ് അടച്ചതോടെ കണ്ണൂർ - തലശേരി റൂട്ടിൽ ബുധനാഴ്ച്ചയും സ്വകാര്യ ബസുകൾ പണിമുടക്കി. സമരം അനിശ്ചിത കാല ത്തേക്കായിരിക്കുമെന്നാണ് സൂചന. OKUP സ്കൂൾ പരിസരത്തെ പഴയ ദേശീയ പാതയിൽ നിന്ന് പുതി യ അതിവേഗ ഭേശീയപാതയിലേക്കുള്ള പ്രവേശനം കോൺക്രീറ്റ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാ ണ്.റോഡ് അടച്ചതോടെ ചുറ്റി വളഞ്ഞ് സർവീസ് നടത്താനാവില്ലെന്ന് പറഞ്ഞാണ് ബസ് തൊഴിലാളി കളും ഉടമകളും പണി മുടക്ക് നടത്തുന്നത്.