രാസ ലഹരിയുമായി വാളയാറിൽ വച്ച് അറസ്റ്റിലായ നിലമ്പൂർ സ്വദേശി മുഹമ്മദ് ഷാഫി. 242 ഗ്രാം മെത്ത ഫിറ്റാമിനാണ് ഇയാളിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ഇൻറർ സ്റ്റേറ്റ് ബസ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തതിൽ ഇയാൾക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.ഇതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കും. ആൻറിനർകോട്ടിക് സ്പെഷ്യൽ സെല്ലും ഒറ്റപ്പാലം എക്സൈസ് സർക്കിളും സംയുക്തമായാണ് പരിശോധന നടത്തിയത്