ഇടുക്കിയിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത് നിലവിലെ നിര്‍മ്മാണ നിരോധന നിയമം മാറ്റി കിട്ടുമെന്നാണ്. എന്നാല്‍ പുതിയ ഭേദഗതി മൂലം നിയമാനുസൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പോലും ക്രമവല്‍ക്കരിയ്ക്കുന്നതിനായി ആളുകള്‍ ഓഫിസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിയ്ക്കും. ഇത് അനാവശ്യ പണ പിരിവിനും ഇടയാക്കും. സിപിഎമ്മിന്റെ ശാന്തന്‍പാറയിലെയും ബൈസണ്‍വാലിയിലെയും അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നിയമനുസൃതമാക്കുക എന്നത് മാത്രമാണ് ഭേദഗതിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് മീഡിയ വക്താവ് സേനാപതി വേണു ആരോപിച്ചു.