നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു.ചിത്താരി കൊത്തിക്കാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും പയ്യന്നൂരിൽ ഹോട്ടൽ ഉടമയുമായ കൊട്ടിലങ്ങാട് നസീമ മൻസിലിൽ ഹംസയാണ് 73 മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി