ആലപ്പാട് ചെറിയഴിക്കൽ താഴ്ചയിൽ വീട്ടിൽ സുനിൽ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആലപ്പാട് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുമുറ്റത്ത് ഇരുന്ന് മദ്യപിക്കുന്നത് തടഞ്ഞ തിൻ്റെ വൈരാഗത്തിൽ പ്രതികൾ ആയുധം വെച്ച് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയും പരാതിക്കാരന്റെ വലത് ചെവി കടിച്ചു മുറി ക്കുകയുമായിരുന്നു. മർദ്ദനത്തിൽ പരിക്കേ റ്റ പരാതിക്കാരൻ ചികിത്സയിലാണ്. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽ കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.