സ്കൂളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന അറസ്റ്റിലും സ്പോട കവസ്തുക്കൾ കണ്ടെടുത്തതിലും ബിജെപിക്കോ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് യാതൊരു ബന്ധവുമില്ലന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന രീതിയിലാണ് സിപിഎമ്മിന്റെ ആരോപണം.മൂത്താൻതറ സ്കൂളിലെ ബോംബ് കണ്ടെത്തിയ വിഷയവുമായി ബന്ധപ്പെട്ട് കല്ലേക്കാട് നിന്നും മൂന്നുപേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.