കോൺഗ്രസ് സൈബർ പ്രവർത്തകൻ നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് സംഭവം. നാലുമാസങ്ങൾക്ക് മുൻപ്, കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം നടന്ന സംഭവത്തിൽ ചങ്ങരംകുളത്തെ യുവാക്കൾക്കാണ് മർദനമേറ്റത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ന് 11.30 ന് പുറത്തുവന്നു.വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന യുവാക്കളെ നിസാർ മർദിച്ചത്.