കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു എബ്രഹാമിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. വീടിന്റെ സമീപത്ത് എത്തിയ അക്രമി സംഘം വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വീടിന് നേരെ കല്ലേറ് നടത്തുകയും, ഭീഷണി മുഴക്കുകയും ചെയ്‌തതായി കെ.എസ്.യു നേതാക്കൾ ആരോപിച്ചു. വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ സ്ഥലത്ത് എത്തി.