കോൺഗ്രസിന്റെ പ്രചരണ സാമഗ്രഹികൾ അടുത്ത സമയങ്ങളിലായി പ്രദേശത്ത് വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ പ്രചരണ പോസ്റ്ററുകൾ ഉൾപ്പെടെ നശിപ്പിച്ചതായി പറയപ്പെടുന്നു. ഇതിനെതിരെയാണ് ഇന്ന് പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശിവകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു