മൂന്ന് നിലകളില്‍ ആയി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികള്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തൊടുപുഴ കിഴക്കന്‍ മേഖലയുടെ വികസനത്തിന് നാഴിക കല്ലായി മാങ്ങാട്ട്കവല ഷോപ്പിംഗ് കോംപ്ലക്‌സ് മാറും എന്ന് എം പി പറഞ്ഞു. പരിപാടിയില്‍ വച്ച് മുറികളുടെ താക്കോല്‍ ദാനം എംഎല്‍എ പി ജെ ജോസഫ് നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ ദീപക് അധ്യക്ഷനായിരുന്നു. ഷോപ്പിംഗ് കോംപ്ലക്‌സിലെ അവശേഷിക്കുന്ന മുറികളുടെ അടുത്ത ലേലം സെപ്റ്റംബര്‍ 9ന് നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.