പാലക്കാട് എം എൽ എ രാഹുൽമാങ്കൂട്ടത്തിലുയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ തന്നെ ഇരയാക്കാനും ഒരു ചാനൽ ശ്രമിച്ചെന്ന് ജില്ലാ പഞ്ചായത്ത് അംഗവും സിപിഐ നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക് പോസ്റ്റ്.പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് നില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയായ തന്നെ ഇരയാക്കാനും ഒരു പ്രമുഖ ചാനൽ ശ്രമിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.