ഒറ്റപ്പാലം ലക്കിടിയിൽ പൂട്ടിയിട്ടിരുന്ന വീടു കുത്തിതുറന്ന് മോഷണം. ലക്കിടി രഞ്ജുകൃഷ്ണയിൽ രാധാകൃഷ്ണൻ്റെ വീട്ടിൽ നിന്നാണ് മൂന്നര പവൻ സ്വർണാഭരണങ്ങളും 1500 രൂപയും കവർന്നത്. വീടിൻ്റെ മുന്നിലെ വാതിൽ കുത്തിത്തുറന്നാണു കവർച്ച. രാവിലെ വീട്ടുജോലിക്കാരിയാണു വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. രാധാകൃഷ്ണനും കുടുംബവും കഴിഞ്ഞ വ്യാഴാഴ്‌ച വീടുപൂട്ടി ബെംഗളൂരുവിലേക്കു പോയതായിരുന്നു. കുടുംബം വൈകിട്ടോടെ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് രണ്ടേകാൽ പവൻ തൂക്കം വരുന്ന ചങ്ങലയും ഒന്നേകാൽ പവൻ്റെ വളയും പ