ഓണാഘോഷ ഗാനമേളക്കിടെ ലാത്തി വീശി പോലീസ്. കനകക്കുന്നിലെ പരുപാടിക്കിടെ യുവാക്കളെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് രാവിലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ചൊവ്വാഴ്ച്ച രാത്രി ഓണം വാരാഘോഷ സമാപനത്തിനിടെയാണ് പോലീസ് ലാത്തി വീശിയത്. കനകക്കുന്നിൽ വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയാണ് സംഭവം.