കോഴിക്കോട്: ഹണിട്രാപ്പിൽ പെടുത്തി എരഞ്ഞിപ്പാലത്തുനിന്നും ഇന്നലെ പുലർച്ചെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനത്തിനിരയാക്കിയ പ്രവാസിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റഹീസ് (23) കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരിയേയും കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. കുത്തുപറമ്പ് സ്വദേശിനിയായ യുവതിയാണ് മാധ്യമങ്ങളിലെ വാർത്തയറിഞ്ഞ് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ വിളിച്ച് തന്റെ പരാതി ഇന്ന് അഞ്ചിന് അറിയിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് യുവതി റഹീസിനെ പരിചയപ്പ