അതിരപ്പിള്ളി കണ്ണൻകുഴിയിലെ സ്വകാര്യ റിസോർട്ടിലാണ് ആദ്യം കാട്ടാനക്കൂട്ടം എത്തിയത്. പിന്നീട് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം വിവിധയിടങ്ങളിൽ തെങ്ങും വാഴകളും നശിപ്പിച്ചു. ഇന്ന് രാവിലെ 6.30ഓടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ശബ്ദം കേട്ട് താമസക്കാർ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇതോടെ താമസക്കാർ പരിഭ്രാന്തരായി. ഉടൻതന്നെ വിവരം ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും ചെയ്തു.