വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച തൊഴിൽമേള കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്. വിവിധ മേഖലക ളിലെ 45 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെ ടുത്തത്. പത്താം തരം മുതല്‍ ബിരുദ- ബിരുദാന ന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെ ക്‌നിക്, ബി.ടെക് യോഗ്യതയുള്ളവര്‍ക്കും അവസര ങ്ങളുണ്ട്. ഗ്രാഫിക് ഡിസൈനര്‍, വെബ് ഡെവലപ്പര്‍, ടെക്‌നിക്കല്‍ കോ ഓഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്‌നീഷ്യന്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ നിരവധി അവസരങ്ങൾ മേളയിലുണ്ട്.