കുമളി മുരിക്കടി സ്വദേശിയും പുളിയന്‍മല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്സ് പി ഷിബു ആണ് മരിച്ചത്. പുളിയന്‍മല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. പുളിയന്‍മല ഭാഗത്തു നിന്നും കട്ടപ്പന ഭാഗത്തേയ്ക്ക് വരികയായിരുന്ന ജോയ്‌സിന്റെ ബൈക്ക് മുന്നില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഈ സമയം എതിരെ വന്ന ലോറി ദേഹത്തുകൂടി കയറിയിറങ്ങി. ഇതുവഴിയെത്തിയ യാത്രക്കാരും മറ്റും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ജോയ്‌സ് തല്‍ക്ഷണം മരിച്ചു.