കൈപമംഗലം കാരയിൽ വീട്ടിൽ സുമനേയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധ വ്യക്തികൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ കണ്ടെടുത്തു. തുടർന്ന് ഇയാൾക്കെതിരെ കേരള മണി ലെന്റേഴ്സ് ആക്ട് പ്രകാരം കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.