ഐതിഹ്യ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് തൃപ്പുണ്ണിത്തുറയിൽ നടന്നു. രാവിലെ 9.30 നാണ് ചരിത്രപ്രസിദ്ധമായ ഘോഷയാത്ര ആരംഭിച്ചത്. നടൻ ജയറാമാണ് ഇത്തവണ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. നാടിന്റെ സാസ്കാരിക വൈവിധ്യങ്ങൾ പ്രമേയമായ നിരവധി പ്ലോട്ടുകളും ഘോഷയാത്രയിൽ ഇടം പിടിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ് എന്നിവരും അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി . നഗരം ചുറ്റിയുള്ള ഘോഷയാത്ര ഉച്ചയ്ക്ക് 1.30 ഓടെയാണ് അവസാനിച്ചത്.