കോഴിക്കോട്: ജില്ലയിലെ പ്രധാന ബൈപാസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്കാവ്-മേത്തോട്ട് താഴം റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖ കൈമാറൽ ചടങ്ങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നഗരത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ വികസന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും പതിറ്റാണ്ടുകളായി നടപ്പാക്കാൻ സാധിക്കാതെ പോയ പദ്ധതിയാണ് നടപ്പിലാവുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് നിരന്തരം പിന്തുണ നൽകിയ കോർപ്പറേഷനെ ഇന്ന് വൈകീട്ട് അഞ്ചരക്കു കൊമ്മേരി ബസാറി