കുമ്പളപ്പള്ളിയിൽ കടയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടു തകർത്തു അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 65000 രൂപ മോഷ്ടിച്ചു. കരിന്തളം കുമ്പള പള്ളി കരിമ്പിൽ ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം പലചരക്ക് കട നടത്തുന്ന സജിയുടെ കടയിലാണ് ബുധനാഴ്ച പുലർച്ചെ മോഷണം നടന്നത്