Thiruvananthapuram, Thiruvananthapuram | Aug 30, 2025
കുന്നുകുഴി വാർഡിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച സ്ലോട്ടർ ഹൗസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷാജിദ നാസർ, മേടയിൽ വിക്രമൻ, സുരകുമാരി ആർ, സുജാദേവി സി എസ്, ക്ലൈനസ് റൊസാരിയോ, ജനപ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.