പതിവിൽ നിന്ന് വ്യത്യസ്തമായാണ് തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാർ ഇത്തവണ ഓണം ആഘോഷിച്ചത്. കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ചുകൊണ്ട് ജീവനക്കാർ ഓണം വേറിട്ട അനുഭവമാക്കി. പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ടുപോയ യാത്രക്കാരിയെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ രാഘവനുണ്ണിയെയും വിവാഹ സംഘം ഓട്ടോറിക്ഷയിൽ മറന്നു വച്ച 18 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകിയ പ്രസന്നകുനാടിനെയും ആദരിച്ചു.