വൈദ്യ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു.തൃക്കാക്കര കളമശ്ശേരി പോലീസ് സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരു മണിക്കൂറിനു ശേഷം പ്രതിയെ കങ്ങരപ്പടി ഭാഗത്തുനിന്ന് പിടികൂടി.ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം.വൈദ്യ പരിശോധനയ്ക്കായി പ്രതിയെ എത്തിച്ചശേഷം പോലീസ് ഉദ്യോഗസ്ഥൻ രജിസ്ട്രേഷൻ വേണ്ടി പോയ സമയത്ത് ആയിരുന്നു പ്രതി ഓടി രക്ഷപ്പെട്ടത്.ബംഗാൾ സ്വദേശി അസദുള്ള ആണ് ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.