മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ ജെബി മേത്തർ എം പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രക്ക് അടൂർ KSRTC ജംഗ്ഷനിൽ സ്വീകരണം നൽകി .KPCC ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുന്നോടിയായി ലഹരി വിമുക്ത പ്രതിജ്ഞയും എടുത്തു . മുൻ എം പി രമ്യാ ഹരിദാസ്, ജില്ലാ പ്രസിഡണ്ട് രജനി പ്രദീപ് എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച കോന്നി നിയോജക മണ്ഡലത്തിൽ പര്യടനം പൂർത്തിയാകുന്നതോടെ ജില്ലയിലെ പര്യടനം അവസാനിക്കും.