കണ്ണൂർ പാമ്പൻ മാധവൻ റോഡിലെ തളാപ്പ് എൻ കെബിടി പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാ നെത്തിയ ബെൻസ് കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പി ച്ചു. കാലിന് ഗുരുത ര പരിക്കേറ്റ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി റെജിന യെ കണ്ണൂരിലെ സ്വകാ ര്യ ആസ്പത്രിയിൽ പ്രവേശി പ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് 6.10-നായിരുന്നു അപക ടം. സംഭവത്തിൻ്റെ CCTV ദൃശ്യം ബുധനാഴ്ച പകൽ 10ഓടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.ഇന്ധനം നിറക്കുന്ന മെഷീനിൽ കാർ ഇടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. വ്യവസായിയായ പള്ളിക്കുന്നിലെ മോഹനകൃഷ്ണൻ ഓടിച്ച കാറിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.