വടക്കൻ പറവൂരിലെ ബീവറേജ് ഷോപ്പിൽ മോഷണം.ഇന്ന് രാവിലെ കട തുറക്കാനായി ജീവനക്കാർ എത്തിയ ശേഷമാണ് മോഷണം നടന്ന വിവരം അറിയുന്നത്.വിവിധ ബ്രാൻഡുകളിൽ ഉള്ള ഒരു പെട്ടി മദ്യവും 2000 രൂപയും ആണ് കടയിൽ നിന്ന് മോഷണം പോയത്.രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയിരിക്കുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പറവൂർ Cl ഉച്ചയ്ക്ക് രണ്ടു 30ന് സ്റ്റേഷനിൽ പറഞ്ഞു.