ആലുവ ചുണങ്ങംവേലിയിൽ നേഴ്സിന്റെ സ്വർണമാല പൊട്ടിച്ച കേസിലെ പ്രതിയെ കോടതി ഇന്ന് റിമാൻഡ് ചെയ്തു.നിരവധി മോഷണ കേസിലെ പ്രതിയായ ചെങ്ങമനാട് സ്വദേശി ബാലനെയാണ് റിമാൻഡ് ചെയ്തത്.ഇന്നലെ രാത്രിയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.വിശദമായ ചോദ്യം ചെയ്യലുകൾക്കു ശേഷം ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഈ മാസം 23 ആം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി മാലമോഷണം നടത്തിയിട്ടുണ്ട് എന്ന് പ്രതി സമ്മതിച്ചു