കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കൈമപറമ്പിൽ വീട്ടിൽ വിഷ്ണുവിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. കരൂപടന്ന സ്വദേശി വാക്കാട്ട് വീട്ടിൽ വിനീഷിനെയാണ് ഇയാൾ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചത്. സ്കൂളിന് മുന്നിലെ റോഡിലൂടെ വിഷ്ണു ബുള്ളറ്റ് അതിവേഗത്തിൽ ഓടിച്ച് വരുന്നത് കണ്ട് വിനീഷ് പതുക്കെ പോകാൻ പറഞ്ഞതിനാണ് ആക്രമിച്ചത്.