Thiruvananthapuram, Thiruvananthapuram | Aug 23, 2025
നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് (28) വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ചലി ജോലിക്ക് എത്തിയിരുന്നില്ല. സഹപ്രവർത്തകർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടു എങ്കിലും ലഭിക്കാത്തതിനെ തുടർന്ന് താമസസ്ഥലത്ത് എത്തുകയായിരുന്നു. അപ്പോൾ ആണ് അഞ്ചലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി യത്. ഉടൻ വിവരം പോലീസിൽ അറിയിച്ചു. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.