പോരുവഴി ഇടയ്ക്കാട് തെക്ക് കലതിവിള ജംഗ്ഷന് സമീപം തടത്തിൽ വീട്ടിൽ 26 വയസ്സുള്ള നിഖിലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച നിഖിലിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസവും വിവാഹം ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് നിഖിൽ പോയിരുന്നു. മടങ്ങി വന്ന ശേഷം രാത്രിയോടെ വീടിനുള്ളിൽ തൂങ്ങുകയായിരുന്നു. ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.